Monday, April 4, 2011

യുഡിഎഫിനെ പാഠം പഠിപ്പിക്കാനുറച്ച് സമ്മതിദായകര്‍

കാസര്‍കോട്: വികസന മുരടിപ്പില്‍ നിന്ന് മോചനം തേടുന്ന കാസര്‍കോട് മണ്ഡലത്തിലെ സമ്മതിദായകര്‍ക്ക് പുതിയ പ്രതീക്ഷയായി എല്‍ഡിഎഫ്- ഐഎന്‍എല്‍ സ്ഥാനാര്‍ഥി അസീസ് കടപ്പുറത്തിന്റെ പര്യടനം ജനമനസ് കീഴടക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന മുന്നേറ്റത്തിനെതിരെ പുറംതിരിഞ്ഞ് നിന്ന് മണ്ഡലത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ട് കൊണ്ടുപോയ യുഡിഎഫിനെ ഇത്തവണ പാഠം പഠിപ്പിക്കുമെന്ന് വോട്ടര്‍മാര്‍ ഉറപ്പിച്ച് പറയുന്നു. തിങ്കളാഴ്ച രണ്ടാംഘട്ട പര്യടനമാരംഭിച്ച അസീസിന് നാടെങ്ങും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. കത്തിജ്വലിക്കുന്ന സൂര്യകിരണങ്ങള്‍ വകവെക്കാതെ നൂറുകണക്കിനാളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ വരവേല്‍ക്കാന്‍ എത്തിയത്. കല്ലംങ്കൈയില്‍ നിന്നാരംഭിച്ച പര്യടനം പട്‌ലയില്‍ സമാപിക്കുമ്പോള്‍ എതിരാളികളെ അമ്പരിപ്പിക്കുന്ന പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നുണ്ടായത്. മണ്ഡലം മാറ്റത്തിന് ഒരുങ്ങി കഴിഞ്ഞെന്ന് വിളിച്ചോതുന്നതായി വോട്ടര്‍മാരുടെ ആവേശം.
സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് പുറമെ എല്‍ഡിഎഫ്- ഐഎന്‍എല്‍ നേതാക്കളായ എം വി കോമന്‍നമ്പ്യാര്‍, കെ ബാലകൃഷ്ണന്‍, എസ് ഉദയകുമാര്‍, ഇ കെ കെ പടന്നക്കാട്, എം രാമന്‍, എം കൃഷ്ണന്‍, ടി കെ രാജന്‍, ടി എം എ കരീം, കെ രവീന്ദ്രന്‍, ഹൈദര്‍ കുളങ്കര, മുഹമ്മദ് അഷറഫ്, പി വി കുഞ്ഞമ്പു, കെ ഭാസ്‌കരന്‍, ഭുജംഗ ഷെട്ടി, പി എന്‍ ആര്‍ അമ്മണ്ണായ, കാന്തപ്പ പൂജാരി, മുനീര്‍ നുള്ളിപ്പാടി എന്നിവര്‍ സംസാരിച്ചു. 
ചൊവ്വാഴ്ച രാവിലെ 9.30ന് കട്ടാരത്തില്‍ നിന്ന്് പര്യടനമാരംഭിക്കും. കെ കെ പുറം, ചേരൂര്‍കുന്ന്, ബി കെ പാറ, ബംബ്രാണ നഗര്‍, പാടി, ചെര്‍ക്കളം, ബന്നത്തടി, എതിര്‍ത്തോട്, നെക്രാജെ, ബാലടുക്കം, ചാത്തപ്പാടി, മാളങ്കൈ, പുണ്ടൂര്‍, കോളിയടുക്കം, മുടാംകുളം, അരിയാലിങ്കാല്‍, അടുക്കത്തൊട്ടി, കുണ്ടാര്‍, പടിയത്തടുക്ക, ആദൂര്‍ പാലം, ആലന്തടുക്ക, കാനക്കോട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പൂത്തപ്പാലത്ത് സമാപിക്കും.

No comments:

Post a Comment