Thursday, April 7, 2011

കാസര്‍കോട് നിയോജക മണ്ഡലം ഐ എന്‍ എല്‍ - എല്‍ ഡി എഫ് പൊതുയോഗം മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : എല്‍ ഡി എഫ് ഐ എന്‍ എല്‍ കാസര്‍കോട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗം ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മൊയ്തീന്‍ കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു. സി പി എം സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസ, കെ പി സതീശ് ചന്ദ്രന്‍, ടി കൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, എ ജി നായര്‍, എം കൃഷ്ണന്‍, കോമന്‍ നമ്പ്യാര്‍, ടി കെ രാജന്‍, കെ കുഞ്ഞിരാമന്‍, വി നാരായണന്‍, കെ എസ് ഫക്രുദ്ദിന്‍, പി എ മുഹമ്മദ് കുഞ്ഞി, ടി സി എ റഹ്മാന്‍, ഇ കെ കെ പടന്നക്കാട്, മൊയ്തീന്‍ ഹാജി ചാല, കൊപ്പല്‍ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment