Thursday, April 7, 2011

കാസര്‍കോട് നിയോജക മണ്ഡലം ഐ എന്‍ എല്‍ - എല്‍ ഡി എഫ് പൊതുയോഗം മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : എല്‍ ഡി എഫ് ഐ എന്‍ എല്‍ കാസര്‍കോട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗം ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മൊയ്തീന്‍ കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു.

Tuesday, April 5, 2011

അസീസ് കടപ്പുറം അട്ടിമറി വിജയം നേടും: എല്‍.ഡി.എഫ്

കാസര്‍കോട്: മണ്ഡലത്തിലെ ഐ.എന്‍.എല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അസീസ് കടപ്പുറം അട്ടിമറി വിജയം നേടുമെന്ന് മുന്നണി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ വികസന മുരടിപ്പില്‍ മനം മടുത്ത വോട്ടര്‍മാര്‍ ഇത്തവണ ഒരു മാറ്റത്തിന് ആഗ്രഹിക്കുകയാണ്.

Monday, April 4, 2011

യുഡിഎഫിനെ പാഠം പഠിപ്പിക്കാനുറച്ച് സമ്മതിദായകര്‍

കാസര്‍കോട്: വികസന മുരടിപ്പില്‍ നിന്ന് മോചനം തേടുന്ന കാസര്‍കോട് മണ്ഡലത്തിലെ സമ്മതിദായകര്‍ക്ക് പുതിയ പ്രതീക്ഷയായി എല്‍ഡിഎഫ്- ഐഎന്‍എല്‍ സ്ഥാനാര്‍ഥി അസീസ് കടപ്പുറത്തിന്റെ പര്യടനം ജനമനസ് കീഴടക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന മുന്നേറ്റത്തിനെതിരെ പുറംതിരിഞ്ഞ് നിന്ന് മണ്ഡലത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ട് കൊണ്ടുപോയ യുഡിഎഫിനെ ഇത്തവണ പാഠം പഠിപ്പിക്കുമെന്ന് വോട്ടര്‍മാര്‍ ഉറപ്പിച്ച് പറയുന്നു.