കാസര്‍കോട് : കാസര്‍കോട് നിയോജക മണ്ഡലം എല്‍ ഡി എഫ് - ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി അസീസ് കടപ്പുറം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് പ്ലാനിംഗ് ഓഫീസര്‍ അജയ് കുമാര്‍ മീനോത്തിനു മുമ്പാകെയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പി കരുണാകരന്‍ എം പി, കെ ബാലകൃഷ്ണന്‍, എം വി കോമന്‍ നമ്പ്യാര്‍, എം അനന്തന്‍ നമ്പ്യാര്‍, ഉദയകുമാര്‍, എന്‍ എ മഹ്മൂഹ് ഹാജി, കെ എസ് ഫക്രുദ്ദിന്‍ ഹാജി, എം കെ ചന്ദ്രശേഖര ഷെട്ടി, എം കൃഷ്ണന്‍, പി എന്‍ ആര്‍ അമ്മണ്ണായ, ആര്‍ ജി കുറുപ്പ്, വി നാരായണന്‍, പി കെ രാജന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, ഇ കെ കെ പടന്നക്കാട്, എം എ ലത്തീഫ്, സഫ്വാന്‍ ഏരിയാല്‍, മൊയ്തീന്‍ ഹാജി ചാല, പി എ മുഹമ്മദ് കുഞ്ഞി, കരിവെള്ളൂര്‍ വിജയന്‍, സിദ്ദിഖ് ചേരങ്കൈ, ജംഷാദ് കളനാട്, എ കെ കമ്പാര്‍, റസാഖ് ഏരിയാല്‍ എന്നിവര്‍ അസീസ് കടപ്പുറത്തോടൊപ്പം പത്രിക സമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
No comments:
Post a Comment