കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇടതു പിന്തുണയോടെ മത്സരിക്കുന്ന ഐ.എന്‍.എല്‍. സ്ഥാനാര്‍ഥി അസീസ് കടപ്പുറം പ്രചാരണം തുടങ്ങി. തളങ്കര ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ സന്ദര്‍ശിച്ചു. നാരമ്പാടി ചര്‍ച്ച്, കോട്ടക്കണ്ണി ചര്‍ച്ച്, കാവുഗോളി, ചൗക്കി ഭണ്ഡാരപ്പുര തുടങ്ങിയവ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. 23ന് മൊഗ്രാല്‍ പുത്തൂര്‍, 24ന് ചെങ്കള, പാടി, നെക്രാജെ, 26ന് നീര്‍ച്ചാല്‍, മധൂര്‍, രാംസഡുനഗര്‍ എന്നി സ്ഥലങ്ങളില്‍ എല്‍.ഡി.എഫ്- ഐ.എന്‍.എല്‍. കണ്‍വെന്‍ഷന്‍ നടക്കും. കാസര്‍കോട് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച മൂന്നിന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഐ.എന്‍.എല്‍- എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചൊവ്വാഴ്ച അഞ്ചുമണിക്ക് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും
No comments:
Post a Comment