Sunday, March 27, 2011

അസീസ് കടപ്പുറത്തിന്റെ വിജയത്തിന് ലോക്കല്‍ കമ്മിറ്റികള്‍

കാസര്‍കോട്: കാസര്‍കോട് മണ്ഡലം എല്‍ഡിഎഫ്- ഐഎന്‍എല്‍ സ്ഥാനാര്‍ഥി അസീസ് കടപ്പുറത്തിന്റെ വിജയത്തിന് ബഹുജന പങ്കാളിത്തത്തോടെ ലോക്കല്‍ കവന്‍ഷനുകള്‍ ചേര്‍ന്നു. രാംദാസ് നഗറില്‍ വി നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ ടി ഗംഗാധരന്‍ അധ്യക്ഷനായി. എം രാമന്‍, കെ വി തങ്കം, കെ ഭുജംഗഷെട്ടി, വിജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Friday, March 25, 2011

അസീസ് കടപ്പുറം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കാസര്‍കോട് : കാസര്‍കോട് നിയോജക മണ്ഡലം എല്‍ ഡി എഫ് - ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി അസീസ് കടപ്പുറം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് പ്ലാനിംഗ് ഓഫീസര്‍ അജയ് കുമാര്‍ മീനോത്തിനു മുമ്പാകെയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പി കരുണാകരന്‍ എം പി, കെ ബാലകൃഷ്ണന്‍, എം വി കോമന്‍ നമ്പ്യാര്‍, എം അനന്തന്‍ നമ്പ്യാര്‍, ഉദയകുമാര്‍, എന്‍ എ മഹ്മൂഹ് ഹാജി, കെ എസ് ഫക്രുദ്ദിന്‍ ഹാജി, എം കെ ചന്ദ്രശേഖര ഷെട്ടി, എം കൃഷ്ണന്‍, പി എന്‍ ആര്‍ അമ്മണ്ണായ, ആര്‍ ജി കുറുപ്പ്, വി നാരായണന്‍, പി കെ രാജന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, ഇ കെ കെ പടന്നക്കാട്, എം എ ലത്തീഫ്, സഫ്വാന്‍ ഏരിയാല്‍, മൊയ്തീന്‍ ഹാജി ചാല, പി എ മുഹമ്മദ് കുഞ്ഞി, കരിവെള്ളൂര്‍ വിജയന്‍, സിദ്ദിഖ് ചേരങ്കൈ, ജംഷാദ് കളനാട്, എ കെ കമ്പാര്‍, റസാഖ് ഏരിയാല്‍ എന്നിവര്‍ അസീസ് കടപ്പുറത്തോടൊപ്പം പത്രിക സമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Monday, March 21, 2011

അസീസ് കടപ്പുറം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇടതു പിന്തുണയോടെ മത്സരിക്കുന്ന ഐ.എന്‍.എല്‍. സ്ഥാനാര്‍ഥി അസീസ് കടപ്പുറം പ്രചാരണം തുടങ്ങി. തളങ്കര ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ സന്ദര്‍ശിച്ചു. നാരമ്പാടി ചര്‍ച്ച്, കോട്ടക്കണ്ണി ചര്‍ച്ച്, കാവുഗോളി, ചൗക്കി ഭണ്ഡാരപ്പുര തുടങ്ങിയവ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. 23ന് മൊഗ്രാല്‍ പുത്തൂര്‍, 24ന് ചെങ്കള, പാടി, നെക്രാജെ, 26ന് നീര്‍ച്ചാല്‍, മധൂര്‍, രാംസഡുനഗര്‍ എന്നി സ്ഥലങ്ങളില്‍ എല്‍.ഡി.എഫ്- ഐ.എന്‍.എല്‍. കണ്‍വെന്‍ഷന്‍ നടക്കും. കാസര്‍കോട് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച മൂന്നിന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഐ.എന്‍.എല്‍- എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചൊവ്വാഴ്ച അഞ്ചുമണിക്ക് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും